ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ട് മാവോവാദികള്‍ മരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ തെലങ്കാന അതിര്‍ത്തിയോടു ചേര്‍ന്ന സുക്മ ജില്ലയില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സ്ത്രീകളടക്കം എട്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ജില്ലയിലെ വനപ്രദേശത്താണു സംഭവം. കൊല്ലപ്പെട്ടവരില്‍ തെലങ്കാനയിലെ മുഖ്യ മാവോവാദി നേതാവും ഉള്‍പ്പെടും. ഇരുവിഭാഗവും തമ്മില്‍ ശക്തമായ പോരാട്ടം നടന്നു. മരിച്ചവരില്‍ മിക്കവരും ഉത്തര തെലങ്കാന സ്വദേശികളാണെന്നും സ്‌ഫോടകവസ്തുക്കളും തോക്കുകളും പിടിച്ചെടുത്തതായും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it