ഛഗന്‍ ഭുജ്ബാലിന്എതിരായ അന്വേഷണം; ഇഡി തിരച്ചില്‍ നടത്തി

മുംബൈ: എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ പൊതുമരാമത്ത് മന്ത്രിയുമായ ഛഗന്‍ ഭുജ്ബാലിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി മുംബൈ നഗരത്തിലെ ഒമ്പത് ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരച്ചില്‍ നടത്തി. ഭുജ്ബാല്‍, മകന്‍ പങ്കജ്, മരുമകന്‍ സമീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓഫിസുകളിലാണ് തിരച്ചില്‍ നടത്തിയത.് മുംബൈ മേഖലാ ഓഫിസില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സമീറിന്റെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഭുജ്ബാലിനും കുടുംബാംഗങ്ങള്‍ക്കുമെതിരായ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ, ഇഡി എന്നിവര്‍ക്ക് ജനുവരി 28ന് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി പരിശോധന നടത്തിയത്. ഭുജ്ബാലിനും ബന്ധുക്കള്‍ക്കുമെതിരേ ഇഡി രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര സദന്‍ അഴിമതി, കലിന ഭൂമി കൈയേറ്റ കേസ് എന്നിവയുമായി ബന്ധപ്പെട്ട് മുംബൈ പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് ഇഡി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story

RELATED STORIES

Share it