thrissur local

ചോര്‍ന്ന ഫിനോള്‍ പൂര്‍ണമായും മാറ്റി; ഇന്നു പരിശോധന നടത്തും

പട്ടിക്കാട്: വഴക്കുമ്പാറയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഫിനോള്‍ ചോര്‍ന്ന സംഭവം നിയന്ത്രണ വിധേയമായി. മണലിപുഴയില്‍ സയന്റിഫിക് ഉദ്യോഗസ്ഥര്‍ ഇന്നു പരിശോധന നടത്തും. വ്യാഴാഴച പുലര്‍ച്ചയാണ് അപകടത്തില്‍പെട്ട ടാങ്കര്‍ ലോറി മറിഞ്ഞ് ഫിനോള്‍ ചോര്‍ന്നത്.
അപകടത്തില്‍പെട്ട ലോറിയില്‍ നിന്നും ചോര്‍ന്ന ഫിനോള്‍ പൂര്‍ണമായും സുരക്ഷിതമായി മാറ്റി. ഫിനോളിന്റെ വ്യാപനം തടയാനായതും ആശങ്കയക്ക് വിരമാമാകാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു. ഹിന്ദുസ്ഥന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സയന്റിഫിക് ഉദ്യോഗസ്ഥരും, മലനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ശനിയാഴ്ച പുഴയില്‍ പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിക്കും. ഫിനോള്‍ ചോര്‍ന്നത് മൂലം ദുര്‍ഗന്ധത്തെ തുടര്‍ന്ന് ശാരീരികാസസ്ഥ്യം അനുഭവപെട്ട പ്രദശവാസികള്‍ വെള്ളിയാഴ്ചയും പ്രാഥമിക ചികില്‍സതേടി. ഇതുവരെ മൊത്തം 56 പേരാണ് പ്രാഥമിക ചികില്‍സ തേടിയത്. ഹിന്ദുസ്ഥാന്‍ ഓയില്‍ അധികൃതരും, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം തുടങ്ങിയ മെഡിക്കല്‍ ക്യാംപ് തുടരും. കെ രാജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അവലോകനയോഗം ചേര്‍ന്നു. അപകടം നടന്ന സ്ഥലത്തെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത് തുടരും. പുഴയിലെയും, തോട്ടിലേയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ട് 24 മണിക്കൂറിനകം ലഭ്യമാകും. ഞായറാഴ്ച ഉച്ചയ്ക്ക് വീണ്ടും വിവിധ വകുപ്പ് മേധാവികളുടേയും ജനപ്രതിനിധികളുടെയും യോഗം ചേരും.
Next Story

RELATED STORIES

Share it