malappuram local

ചോര്‍ന്നൊലിച്ച് താലൂക്കാശുപത്രി

പൊന്നാനി: കഴിഞ്ഞ ദിവസം  പെയ്ത കനത്ത  മഴയില്‍ ചോര്‍ന്നൊലിച്ച് പൊന്നാനി താലൂക്ക് ആശുപത്രി.  ജനലിന്റെ ഗ്ലാസ് ഇല്ലത്തതാണ് അതിശക്തമായി വെള്ളം ഉള്ളിലേക്കു കടക്കാന്‍ കാരണം. വാര്‍ഡുകളില്‍ മുഴുവനായി  വെള്ളം കയറിതോടെ രോഗികള്‍ ദുരിതത്തിലായി.
ലക്ഷങ്ങള്‍ മുടക്കി മുഖം മിനുക്കിയ താലൂക്കാശുപത്രിയിലാണ് ഈ ദുരിതം. അടുത്ത ദിവസം താലൂക്കാശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെയാണ് മഴയില്‍ ആശുപത്രി ചോര്‍ന്നൊലിക്കുന്നത്.
പൊട്ടിയ ജനല്‍ ഗ്ലാസ് മാറ്റാന്‍ കഴിയാത്തവരാണ് ആശുപത്രി വികസനത്തിന് ലക്ഷങ്ങള്‍ പൊടിച്ച് മുഖം മിനുക്കുന്നതെന്ന് നാട്ടുകാരും രോഗികളും ആരോപിക്കുന്നു.
പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനം നടത്താന്‍ പോകുന്നതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. അടിസ്ഥാന വികസനവും അറ്റകുറ്റപ്പണികളും ചെയ്യാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വെറും ചെടിവയ്ക്കലും കട്ട വിരിക്കലുമാണ് വികസനപ്രവര്‍ത്തനങ്ങളെന്ന പേരില്‍ ചെയ്തിട്ടുള്ളത്.
അധികാരികളുടെ കെടുകാര്യസ്ഥതയും ആശുപത്രിയുടെ ശോച്യാവസ്ഥയും സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയും പൊതു ജനമധ്യത്തില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ മാത്രമാണ് ആശുപത്രിയുടെ അടിസ്ഥാന വികസന വിഷയങ്ങളില്‍ നഗരസഭയും ആശുപത്രി അധികൃതരും ശ്രദ്ധ ചെലുത്താറുള്ളതെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it