kozhikode local

ചോമ്പാല ഹാര്‍ബറില്‍ ജാഗ്രതാ നിര്‍ദേശം; ശനിയാഴ്ച ശുചിത്വ ഹര്‍ത്താല്‍

വടകര: നിപാ വൈറസ് ബാധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മരണം സംഭവിച്ച സാഹചര്യത്തില്‍ ചോമ്പാല്‍ ഹാര്‍ബറിലും ജാഗ്രതാ നിര്‍ദേശം. ഇതിന്റെ ഭാഗമായി ശനിയാഴ്ച ഹാര്‍ബറില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്താന്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി.
ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നുമായി ദിനപ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തി ചേരുന്നത്. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് ,ആരോഗ്യ വിഭാഗം, അസി. എന്‍ജിനിയര്‍ ഹാര്‍ബര്‍, ചോമ്പാല പോലീസ് എന്നിവരുടെ സംയുക്ത യോഗമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ശുചീകരണത്തിന്റ ഭാഗമായി ശനിയാഴ്ച ഹാര്‍ബറില്‍ ശുചിത്വഹാര്‍ത്താല്‍ നടത്തി ശുചീകരണം നടത്തും.ഹാര്‍ബറില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഫ്രിഡ്ജുകളും മല്‍സ്യ ബോക്‌സുകളും,വള്ളങ്ങളും മറ്റ് ഉപകരണങ്ങളും 26ന് മുന്‍പായി വള്ളം ഉടമയുടെ ഉത്തരവാദിത്വത്തില്‍ എടുത്തുമാറ്റണം. അംഗീകാരമില്ലാത്ത ഷെഡുകളും അനധികൃത താമസങ്ങളും ഒഴിവാക്കണം.
പുറത്തുനിന്ന് വാഹനങ്ങളില്‍ മാലിന്യം കൊണ്ട് വന്ന് ഹാര്‍ബര്‍ പരിസരത്ത് തള്ളുന്നത് പിഴഈടാക്കികൊണ്ട് തടയാനും, ഹാര്‍ബര്‍ പരിസരത്തെ കച്ചവടക്കാര്‍ മാലിന്യം അവരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കാനും ശുചിത്വമുളള ഹാര്‍ബര്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹകരിക്കണമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it