kozhikode local

ചോമ്പാല്‍ തീരപ്രദേശത്തെ കുടിവെള്ള പ്രശ്‌നം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഫണ്ട് ലഭിക്കില്ലെന്ന ഭീതിയില്‍ നാട്ടുകാര്‍

വടകര: ചോമ്പാല്‍ തീരപ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ ലഭിക്കില്ലെന്ന ഭീതിയില്‍ നാട്ടുകാര്‍.
നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ചട്ടലംഘന നിയമം വന്ന സാഹചര്യത്തില്‍ വകയിരുത്തിയ ഫണ്ട് ലഭിക്കില്ലെന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന് കുടിവെള്ള സമരസമിതി നേതാക്കള്‍ പറയുന്നു. രൂക്ഷമായ കുടിവെള്ള പ്രശ്‌നമാണ് ചോമ്പാല്‍ തീരപ്രദേശത്തുള്ളവര്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
വിവിധ ഘട്ടത്തില്‍ നടത്തിയ സമരങ്ങള്‍ കാരണം കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് പ്രദേശത്ത് ഒരു കിണര്‍ കുഴിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍ ഇത് ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും പിന്നീട് ഉണ്ടായിട്ടില്ല.
വേനല്‍ കടുത്തതോടെ കുടിവെള്ളം മറ്റു പ്രദേശങ്ങളില്‍ നിന്നും കൊണ്ടു വരേണ്ട ഗതികേടിലാണ് ഇപ്പോള്‍ ചോമ്പാല്‍ തീരപ്രദേശത്ത് സംജാതമായിരിക്കുന്നത്. ഇവര്‍ ആശ്രയിക്കു സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഇടവിട്ടായതോടെ ആ സഹായവും ഇല്ലാതാവുകയാണ് ചെയ്യുന്നത്.
ഇതിനെതിരെ സമരസമിതി രൂപകീരിച്ച് വിവിധ സമരപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ തീരുമാനിക്കുയും കുടിവെള്ള സമരസമിതി എന്ന കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വകയിരുത്തിയ ഫണ്ട് ലഭിക്കില്ലെന്ന അറിയിപ്പില്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യത്തിലാണ് സമരസമിതിയും നാട്ടുകാരും.
Next Story

RELATED STORIES

Share it