ചോദ്യപേപ്പറിലെ ലൗ ജിഹാദ് പരാമര്‍ശം ദുരുദ്ദേശ്യപരം: കാംപസ് ഫ്രണ്ട്

കോട്ടയം: എംജി യൂനിവേഴ്‌സിറ്റിയുടെ പഞ്ചവല്‍സര എല്‍എല്‍ബി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയില്‍ കോടതി തള്ളിക്കളഞ്ഞ ലൗ ജിഹാദ് പരാമര്‍ശം ഉള്‍പ്പെടുത്തിയത് ദുരുദ്ദേശ്യപരമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ഖജാഞ്ചി അല്‍ ബിലാല്‍ സലീം പറഞ്ഞു. കോടതിപോലും തള്ളിക്കളഞ്ഞ പ്രയോഗങ്ങള്‍ ചോദ്യപേപ്പറുകളില്‍ ഇടംപിടിക്കുന്നത് സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടല്‍കൊണ്ടാണ്. ആര്‍എസ്എസ് അജണ്ടകള്‍ വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ലൗ ജിഹാദ് ബന്ധപ്പെട്ട ചോദ്യം ഇല്ലാത്ത മിത്തിനെ സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ്. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും നേരെ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം എംജി സര്‍വകലാശാല നടത്തുന്ന തുടര്‍ച്ചയായ സംഘപരിവാര ആശയപ്രചാരണത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it