Flash News

ചോദ്യപേപ്പര്‍ മാറ്റം : പ്രിന്‍സിപ്പലിന് ഒരുലക്ഷം രൂപ പിഴ



കോട്ടയം: ചോദ്യപേപ്പര്‍ കോഡ് മാറി ഉപയോഗിച്ചതിന് പ്രിന്‍സിപ്പലിനു ഒരു ലക്ഷം രൂപ പിഴ ചുമത്തി. എംജി സര്‍വകലാശാലയുടെ കീഴില്‍ 2016 മെയ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ സിബിസിഎസ്എസ് പരീക്ഷയുടെ കോമണ്‍ കോഴ്‌സായ ഇംഗ്ലീഷിന്റെ മ്യൂസിങ്്‌സ് ഓണ്‍ വൈറ്റല്‍ ഇഷ്യൂസ്’ എന്ന വിഷയത്തിന്റെ ചോദ്യപേപ്പര്‍ കോന്നി എസ്എഎസ്എസ്എന്‍ഡിപി യോഗം കോളജിലാണ് കോഡ് മാറി ഉപയോഗിച്ചത്. സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍  പി കെ മോഹനരാജില്‍നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോളജിന്റെ വീഴ്ച മൂലം തെറ്റായ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കു വേണ്ടി വീണ്ടും പ്രത്യേക പരീക്ഷ നടത്തുവാനും സര്‍വകലാശാല തീരുമാനിച്ചു.
Next Story

RELATED STORIES

Share it