ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി തട്ടിപ്പെന്ന് സിബിഎസ്ഇ

കോട്ടയം: സിബിഎസ്ഇ 10ാം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിനല്‍കിയെന്ന പരാതി വാസ്തവമല്ലെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്‌കൂളിലെ അമീയ സലിമിന് 10ാം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിക്കിട്ടിയെന്ന പരാതിയിലാണ് സിബിഎസ്ഇ നിലപാട് വ്യക്തമാക്കിയത്.
2016ല്‍ അമീയയുടെ സഹോദരന്‍ എഴുതിയ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി അമീയ പരീക്ഷ എഴുതിയതാവാമെന്ന നിലപാടിലാണ് സിബിഎസ്ഇ. മാര്‍ച്ച് 28ന് നടത്തിയ സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ തനിക്ക് 2016ലെ ചോദ്യപേപ്പറാണ് കിട്ടിയതെന്ന് കാട്ടി കുമ്മനം സ്വദേശിനിയായ അമീയ സലിം ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
കണക്ക് പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറിക്കിട്ടിയ വിദ്യാര്‍ഥിനിക്ക് മാത്രമായി പുനപ്പരീക്ഷ നടത്താനായിരുന്നു കോടതി ഉത്തരവ്്. ഈ സാഹചര്യത്തില്‍ സിബിഎസ്ഇയുടെ അസിസ്റ്റന്റ് സെക്രട്ടറി കോട്ടയത്തെ സ്‌കൂളിലും പരാതിക്കാരിയെയും സമീപിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
Next Story

RELATED STORIES

Share it