ചോദ്യപേപ്പര്‍ ചോര്‍ച്ച: മുഴുവന്‍ ഹരജികളും സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എല്ലാ പൊതുതാല്‍പര്യ ഹരജികളും സുപ്രിംകോടതി തള്ളി. സിബിഎസ്ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് ഹരജികള്‍ തള്ളിയത്.
ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പുനപ്പരീക്ഷ നടത്തുന്നതിനെ എതിര്‍ത്തുമായിരുന്നു സുപ്രിംകോടതിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഹരജി നല്‍കിയിരുന്നത്. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തില്‍ സിബിഎസ്ഇ നടപടി സ്വീകരിച്ചുകൊള്ളുമെന്നും നിരീക്ഷിച്ചു.
ഡല്‍ഹിയിലും ഹരിയാനയിലും മാത്രം പുനപ്പരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്ത് ഏഴു ഹരജികളാണ് സുപ്രിംകോടതി മുമ്പാകെ എത്തിയിരുന്നത്. മലയാളി വിദ്യാര്‍ഥികളുടെ ഹരജികളും ഇക്കൂട്ടത്തിലുണ്ട്.
Next Story

RELATED STORIES

Share it