kasaragod local

ചോദ്യപേപ്പര്‍ ചോര്‍ച്ച : തപാല്‍ വകുപ്പിന്റെ പോസ്റ്റ്മാന്‍ മെയില്‍ ഗാര്‍ഡ് പരീക്ഷ റദ്ദ് ചെയ്യണമെന്ന്



കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തപാല്‍ വകുപ്പില്‍ കേരള സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തിതകളിലേക്കുള്ള അറുനൂറോളം ഒഴിവുകളിലേക്ക് കഴിഞ്ഞദിവസം നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പരീക്ഷ റദ്ദ് ചെയ്യണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയെകുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിലെ മൂന്ന് ലക്ഷത്തോളം അപേക്ഷകളാണ് ഉണ്ടായിരുന്നത്. കാസര്‍കോട് ഗവ. കോളജിലും വിദ്യാനഗര്‍ ചിന്മയാ വിദ്യാലയത്തിലുമാണ് കേരളത്തിന് പുറത്തുളള സംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനായി സെന്ററുകള്‍ അനുവദിച്ചിരുന്നത്, ഈ രണ്ട് കേന്ദ്രങ്ങളില്‍ വ്യാപകമായി ആള്‍മാറാട്ടം നടത്തിയതിന്റെ പേരിലും രേഖകളില്‍ കൃത്രിമം കാണിച്ചതിന്റെ പേരിലും കേരളത്തിന് പുറത്തുള്ള ഉദ്യോഗാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ തിരിച്ചയച്ചിരുന്നു. പരീക്ഷ നടന്ന് കൊണ്ടിരിക്കെ ചിന്മയ വിദ്യാലയത്തിലെ പരീക്ഷ ഹാളില്‍ വച്ച് കേരളത്തിന് പുറത്ത് നിന്ന് പരീക്ഷ എഴുതാന്‍ വന്നയാളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിക്കുകയും ഇത് പരിശോധിച്ചപ്പോള്‍ നാല് സെറ്റ് ചോദ്യപേപ്പറിന്റെ ഉത്തരങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്നും പരീക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടും മുസ്്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിനും പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ നോര്‍ത്ത് റീജ്യണലിനും പരാതി നല്‍കി.
Next Story

RELATED STORIES

Share it