malappuram local

ചോക്കാട് നാലല്‍പത് സെന്റ് ഗിരിജന്‍ കോളനിയിലെ പൊതുകുളം നശിച്ചു തുടങ്ങി

കാളികാവ്: വികസനം നീര്‍ത്തടാധിഷ്ടിതമായിരിക്കണമെന്നത് കടലാസിലൊതുങ്ങുന്നു. കുളങ്ങളും പുഴകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴും ചോക്കാട് ഗിരിജന്‍ കോളനിയിലെ കുളങ്ങള്‍ നശിച്ച് കൊണ്ടിരിക്കുകയാണ്. കൊട്ടന്‍ ചോക്കാടന്‍ മലവാരത്തിന് താഴ് വാരത്തിലാണ്  പൊതുകുളം നശിച്ച് തുടങ്ങിയത്.
മലവാരത്തിന് താഴ് വാരത്തില്‍ ആദിവാസി കോളനിയുടെ മുകളിലായിട്ടാണ് കുളം സ്ഥിതി ചെയ്യുന്നത്. കോളനിയില്‍ വലിയ ടാങ്കും വെള്ള വിതരണ സംവിധാനങ്ങളുമുണ്ടായിരുന്നു. കുളത്തോട് ചേര്‍ന്ന പമ്പ് ഹൗസില്‍ രണ്ട് വലിയ മോട്ടോര്‍ പമ്പുകള്‍ പൂര്‍ണമായി നശിച്ചിട്ടുണ്ട്. നാല്‍്പത് സെന്റ് ഗിരിജന്‍ കോളനി മാത്രമല്ല പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളുടേയും ശുദ്ധജല പ്രശ്‌നത്തിന് പരിഹാരമാകുന്ന സംവിധാനങ്ങളുള്ള കുളമാണ് അധികൃതരുടെ അനാസ്ഥകാരണം നശിച്ചത്. പത്ത് സെന്റ് സ്ഥലത്തോളമുള്ള കുളത്തില്‍ ഈ കടുത്ത വേനലിലും ധാരാളം വെള്ളമുണ്ട്. കുളം ശുദ്ധീകരിച്ച് സംരക്ഷിച്ച് നിര്‍ത്താനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ കുളവും രണ്ട് മറ്റ് കുടിവെള്ള പദ്ധതിയും ഉണ്ടായിരിക്കേയാണ് ജലനിധി പദ്ധതി വഴി നാല്‍പത് സെന്റിലേക്ക് വെള്ളം എത്തിക്കുന്നത്. തല തിരിഞ്ഞ പദ്ധതികള്‍ കോടികളാണ് മുടിക്കുന്നത്.
Next Story

RELATED STORIES

Share it