Second edit

ചൊവ്വാ യാത്ര

ഇന്‍സൈറ്റ് ഉപഗ്രഹം ശനിയാഴ്ചയാണ് പുറപ്പെടുന്നത്. യാത്ര വിജയകരമായാല്‍ ആറു മാസം കഴിഞ്ഞ് നവംബര്‍ 26ന് അതു ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങും.
നാസയുടെ ഇന്‍സൈറ്റ് ചൊവ്വയിലേക്കു പുറപ്പെടുന്ന 19ാമത്തെ ഉപഗ്രഹമാണ്. നേരത്തേ അയച്ച 18 ഉപഗ്രഹങ്ങളില്‍ അഞ്ചെണ്ണം വഴിയില്‍ തങ്ങി; നാലെണ്ണം ചൊവ്വയുടെ ഉപരിതലത്തില്‍ തകര്‍ന്നുവീണു. രണ്ടെണ്ണം അവിടെ ഇറങ്ങിയ ശേഷം പ്രവര്‍ത്തനശേഷിയറ്റു നിശ്ചലമായി. ഏഴെണ്ണമാണ് അവിടെ സുരക്ഷിതമായി ഇറങ്ങി ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ചത്.  ഇന്‍സൈറ്റ് ചൊവ്വയുടെ ഗര്‍ത്തങ്ങളില്‍ എന്താണ് ഉള്ളതെന്നാണ് പഠനവിധേയമാക്കുക. ഭൂമിയിലുള്ളപോലെ അവിടെയും പ്രകമ്പനങ്ങളുണ്ടോ? ഭൂമിക്കടിയില്‍ ജലസംഭരണികള്‍ ഉള്ളതുപോലെ ചൊവ്വയുടെ അന്തരാളത്തിലും ജലസാന്നിധ്യമുണ്ടോ? ഇതൊക്കെയാണ് ഇന്‍സൈറ്റിന്റെ പരിശോധനാ വിഷയങ്ങള്‍.
ജലസാന്നിധ്യ സാധ്യത ഗവേഷകര്‍ തള്ളിക്കളയുന്നില്ല. കാരണം, ഒരുകാലത്ത് നദികളും സമുദ്രങ്ങളും ആ ഗ്രഹത്തില്‍ ഉണ്ടായിരുന്നു. ഒഴുക്കില്‍ ഉദ്ഭവിച്ച പാറകളും ഗര്‍ത്തങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ഇപ്പോള്‍ ചൊവ്വയുടെ ഉപരിതലത്തില്‍ പൊടിയും പാറകളും മാത്രമാണുള്ളത്. എന്നാല്‍, അന്തരാളത്തില്‍ അങ്ങനെയാവണമെന്നില്ല. അവിടെ ജലസാന്നിധ്യമുണ്ടെങ്കില്‍ അതു കുഴിച്ചെടുക്കാനും സാധിച്ചെന്നുവരും. അങ്ങനെ വന്നാല്‍ വീണ്ടും ചൊവ്വയില്‍ ജീവസാന്നിധ്യം സാധ്യമായിക്കൂടെന്നുമില്ല. ഇന്‍സൈറ്റ് നടത്തുന്ന ഗവേഷണങ്ങള്‍ ഗോളാന്തര യാത്രാകുതുകികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it