ചൊവ്വയെ പേടിച്ച് ഇന്നലെ പത്രികാ സമര്‍പ്പണം മന്ദഗതിയില്‍

തിരുവനന്തപുരം: മലയാളികള്‍ക്ക് പൊതുവെ ചൊവ്വയെ പേടിയാണ്. കല്യാണം മുടക്കി എന്നു വിളിപ്പേരുള്ള ചൊവ്വ മലയാളികള്‍ക്ക് അശുഭ ചിഹ്നവുമാണ്. ശാസ്ത്രജ്ഞന്‍മാര്‍ ചൊവ്വയെ പിടിച്ചു കെട്ടിയെങ്കിലും ജനം അത് അംഗീകരിച്ച മട്ടില്ല. ഇലക്ഷന്‍ പരിപാടികള്‍ക്കും ചൊവ്വ വില്ലനായ ചിത്രമാണ് ഇന്നലെ തെളിഞ്ഞത്. ചൊവ്വയോടുള്ള പേടികൊണ്ട് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും മനസ്സുവന്നില്ല. അവിശ്വാസികള്‍ പോലും ചൊവ്വയെ പേടിച്ച് ഇന്നത്തേയ്ക്ക് പത്രികാസമര്‍പ്പണം മാറ്റിവച്ചു എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തൊട്ടാകെ 83 പത്രികകള്‍ മാത്രമാണ് ഇന്നലെ ലഭിച്ചത്. വിജയം ശുഭമാവാനാണ് പലരും ചൊവ്വയെ ഉപേക്ഷിച്ചത്.
Next Story

RELATED STORIES

Share it