Second edit

ചൊവ്വയിലെ ജലം

നാസ ചൊവ്വാഗ്രഹത്തില്‍ ജലം ഉണ്ടെന്നു കണ്ടുപിടിച്ചത് സമീപകാലത്തെ പ്രധാനമായ ഒരു ജ്യോതിശാസ്ത്ര കണ്ടുപിടിത്തമാണ്. അതിനു കാരണവുമുണ്ട്. താരതമ്യേന സാന്ദ്രതകൂടിയ അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. ഒരിക്കലതില്‍ വെള്ളം കുത്തിയൊഴുകിയിരുന്നുവെന്നും ഗ്രഹത്തിന്റെ ഉത്തരാര്‍ധഗോളം മൂന്നില്‍ രണ്ടുഭാഗം കടലായിരുന്നുവെന്നും കരുതപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ട് ചൊവ്വ ഭൂമി പോലെയായില്ല എന്ന ചോദ്യമുയരുന്നുണ്ട്. ശൂന്യാകാശത്തുനിന്ന് ഉല്‍ക്കാവര്‍ഷമുണ്ടായതു കാരണം അന്തരീക്ഷം പൊട്ടിത്തകര്‍ന്നു; ഗ്രഹത്തിന്റെ ദുര്‍ബലമായ ആകര്‍ഷണശക്തി കാരണം ബാക്കിവന്ന വാതകങ്ങളെ പിടിച്ചുനിര്‍ത്താന്‍ പറ്റിയില്ല- ഇതാണു വിശദീകരണം. ജീവന്‍ നിലനില്‍ക്കാന്‍ പറ്റാതായത് അങ്ങനെയായിരിക്കാം. എന്നാല്‍, അത്തരമൊരു നിഗമനം പൂര്‍ണമായും ശരിയായിരിക്കില്ല.

നാസ അയച്ച റോക്കറ്റ് ഒഴുകുന്ന വെള്ളം ചൊവ്വയിലുണ്ടെന്നു സൂചിപ്പിക്കുന്നു. എന്നാല്‍, 2010ല്‍ അരിസോണ സര്‍വകലാശാലയിലെ മിടുക്കനായ ഒരു വിദ്യാര്‍ഥി മുമ്പ് ഉപഗ്രഹമയച്ച ചിത്രങ്ങള്‍ അപഗ്രഥനം ചെയ്തു ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. ചൊവ്വയിലേക്ക് മനുഷ്യരെ അയച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഉറച്ച നിഗമനത്തിലെത്താന്‍ പറ്റൂ. വെള്ളം ധാരാളമുണ്ടെന്നു കണ്ടാല്‍ മനുഷ്യര്‍ക്ക് താമസം തന്നെ അങ്ങോട്ടു മാറ്റാന്‍പറ്റിയെന്നു വരാം. ചൊവ്വാമനുഷ്യരെക്കുറിച്ചു ചലച്ചിത്രങ്ങളും ശാസ്ത്രനോവലുകളും പറഞ്ഞതൊന്നും സത്യമല്ലെങ്കില്‍ വിശേഷിച്ചും.
Next Story

RELATED STORIES

Share it