palakkad local

ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ വിജയപ്രതീക്ഷയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍

പഴുന്നാന: ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ ശ്രദ്ധേയരാകുന്നു. അഞ്ചാം വാര്‍ഡില്‍ നിലവിലെ വാര്‍ഡംഗമായ ഷാമില കബീറും ആറാം വാര്‍ഡില്‍ എസ്ഡിപിഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി കെ എ ഷാമിലയുമാണ് അങ്കത്തിനിറങ്ങുന്നത്. അഞ്ചാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലീഗിന്റെ ഷാഹുലും സിപിഎമ്മിന്റെ ഉമ്മറും ബിജെപിയുടെ ശരത്തുമാണ് ഷാമില കബീറിന് എതിരാളികള്‍. 15 വര്‍ഷകാലം ലീഗ് ഭരിച്ചിരുന്ന വാര്‍ഡ് കന്നി അങ്കത്തില്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാമില കബീര്‍ പിടിച്ചെടുത്തിരുന്നു. അതുകൊണ്ട് തന്നെ ലീഗിനെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഇത്തവണയും സീറ്റ് ലഭിച്ചില്ലെങ്കില്‍ പഞ്ചായത്തില്‍ ലീഗ് നാമവശേഷമാകും. അതിനാല്‍ സംസ്ഥാന നേതാക്കള്‍ ഇറങ്ങിയാണ് വാര്‍ഡില്‍ പ്രചരണം നടത്തുന്നത്. ഹിന്ദു വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ ബിജെപി കഠിനശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്. സിപിഎമ്മും വാര്‍ഡ് പിടിച്ചെടുക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ്.ആറാം വാര്‍ഡിലും കടുത്ത മല്‍സരമാണ് നടക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും ഇടതു പക്ഷത്തിന്റെ സീറ്റില്‍ എന്‍സിപിയും സ്ഥാനാര്‍ഥിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിലവിലെ വാര്‍ഡ് മെംബറുടെ വാര്‍ഡുമായുള്ള ഇടപെടലിന്റെ കുറവ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ എ ഷാമിലയ്ക്ക് സഹായമാകുമെന്നാണ് കണക്കുകൂട്ടലുകള്‍. കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയ എസ്ഡിഐ കെ എ ഷാമിലയെ പിന്തുണയ്ക്കുന്നുവെന്നത് വിജയപ്രതീക്ഷയേകുന്നു.
Next Story

RELATED STORIES

Share it