World

ചൈന സൂപ്പര്‍ ഫാസ്റ്റ് വിമാനങ്ങള്‍ വികസിപ്പിക്കുന്നു

ബയ്ജിങ്: അടുത്ത തലമുറയില്‍പ്പെട്ട സൂപ്പര്‍ ഫാസ്റ്റ് വിമാനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനായി ചൈന വേഗതയേറിയ വിന്‍ഡ് ടണല്‍ നിര്‍മിക്കുന്നു. പ്രതിരോധരംഗത്ത് മറ്റു രാജ്യങ്ങളെ മറികടക്കുകയാണ് ലക്ഷ്യം. ഇത് ഹൈപ്പര്‍ സോണിക് മിസൈല്‍ ടെക്‌നോളജിക്ക് വേണ്ടിയും ഉപയോഗിക്കാം.
ഖരവസ്തുവിലൂടെ എങ്ങനെ വായു കടന്നുപോവുന്നു എന്ന് വിന്‍ഡ് ടണലിലെ പരീക്ഷണങ്ങളില്‍ കണ്ടെത്താനാവും. ഇത് ഡിസൈനര്‍മാര്‍ക്ക് വിമാനത്തിന്റെ രൂപകല്‍പ്പനയ്ക്ക് സഹായകരമാവും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണലാണ് ചൈനയില്‍ ഒരുങ്ങുന്നത്. 256 മീറ്ററാണ് ടണലിന്റെ നീളം. ഹൈപ്പര്‍ സോണിക് വിമാനത്തിന് ശബ്ദത്തിന്റെ 25 ഇരട്ടി വേഗത്തില്‍ ടണലിലൂടെ കടന്നുപോവാന്‍ സാധിക്കും. ഇതുപ്രകാരം ബെയ്ജിങില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് 20 മിനിറ്റ് കൊണ്ട് എത്താം.
ശബ്ദത്തിന്റെ 2.5 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ജെറ്റുകളാണ് ഇന്നുള്ളത്.പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന അടുത്ത തലമുറയില്‍പ്പെട്ട ഹൈപ്പര്‍ സോണിക് ആയുധങ്ങളായ മിസൈല്‍, ചാരവിമാനങ്ങള്‍, റെയില്‍ ഗണ്‍ എന്നിവ  വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ വിന്‍ഡ് ടണല്‍ നിര്‍മാണവും.
Next Story

RELATED STORIES

Share it