World

ചൈന: വിഭജന ശ്രമങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ഷി ജിന്‍പെങ്‌

ബെയ്ജിങ്: ചൈനയെ വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ്. പൂര്‍ണ ഐക്യം രൂപപ്പെടുത്തുക എന്നത് ചൈനീസ് ജനതയുടെ പൊതു വികാരമാണെന്നും വിഭജനത്തിനുള്ള ഏതു ശ്രമവും പരാജയപ്പെടുകയാണ് ചെയ്തതെന്നും പാര്‍ലമെന്റ് യോഗത്തിന്റെ സമാപന സമ്മേളനത്തില്‍ ജിന്‍പെങ് വ്യക്തമാക്കി. തായ്‌വാനിലും ഹോങ്കോങിലും നടക്കുന്ന വിമത പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു പ്രഭാഷണം.
തായ്‌വാനിലെ സ്വയംപ്രഖ്യാപിത ഭരണാധികാരികളുടെ വിഭജനനീക്കത്തിന് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. തായ്‌വാന്‍ ദ്വീപിനെ തങ്ങളുടെ അധീനതയില്‍പ്പെട്ട മേഖലയായാണ് ചൈന പരിഗണിക്കുന്നത്്. ഒരു കൂടിച്ചേരലിനായി ചൈന ഒരുങ്ങുകയാണ്്. “രാജ്യത്തെ വിഭജിക്കാനുള്ള ഏത് പ്രവൃത്തിയും നിശ്ചയമായും പരാജയപ്പെടും. അതിന് ചരിത്രം ശിക്ഷ തീര്‍പ്പാക്കും. ചൈനീസ് ജനത അജയ്യരാണ്. എന്നും സ്ഥിരതയുള്ളവരുമാണ്. നമ്മുടെ ശത്രുക്കള്‍ക്ക് കയ്‌പേറിയ അവസാനം കുറിക്കാന്‍ പര്യാപ്തമായ ചോരചിന്തുന്ന പോരാട്ട വീര്യം നമുക്കുണ്ട്.
ചൈയുടെ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ട്രംപ് പുതിയ നിയമത്തില്‍ ഒപ്പുവച്ചതിനെ ഷി ജിന്‍പെങ് ശക്തമായ ഭാഷയില്‍ എതിര്‍ത്തു. ഒരൊറ്റ ചൈന നയത്തെ ബെയ്ജിങ് എന്ത് വിലകൊടുത്തും സംരക്ഷിക്കും.
വലിയ വികസന പദ്ധതികള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാവില്ല.  മറ്റുള്ളവര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നത് പതിവാക്കിയവര്‍ക്കാണ് മറ്റുള്ളവര്‍ അപകടകാരികളാണെന്നു തോന്നുന്നതെന്നും യുഎസിനെ പേരെടുത്ത് പറയാതെ പെങ് വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it