World

ചൈന: വാങ്‌യിയെ സ്റ്റേറ്റ് കോണ്‍സലറായി നിയമിച്ചു

ബെയ്ജിങ്: ചൈനയില്‍ വിദേശകാര്യ മന്ത്രി വാങ്‌യിയെ ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥം വഹിക്കുന്നതിനുള്ള സ്റ്റേറ്റ് കോണ്‍സലറായി നിയമിച്ചു. ചൈനയില്‍ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പ്രമുഖ പദവികളിലൊന്നാണിത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതലയും കര്‍ക്കശ സ്വഭാവക്കാരനായ വാങ്‌യിക്കു തന്നെ—യായിരിക്കും. ചൈനയില്‍ ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ രണ്ടു പ്രധാന പദവികള്‍ വഹിക്കുന്നത്. വാങ്‌യിയുടെ രണ്ടു പദവികള്‍ക്കും പാര്‍ലമെന്റ് ഇന്നലെ അംഗീകാരം നല്‍കി. ചൈനയില്‍ വിദേശകാര്യ മന്ത്രിയെക്കാളും ഉന്നത പദവിയാണ് സ്റ്റേറ്റ് കോണ്‍സലര്‍.
അതേസമയം, മിസൈല്‍മാനും മുന്‍ ലഫ്റ്റനന്റ് ജനറലുമായ വീ ഫെന്‍ഗെയെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. ഷി ജിന്‍പെങിന്റെ വിശ്വസ്തനായ ഇദ്ദേഹം ചൈനയുടെ മിസൈല്‍ യൂനിറ്റിന്റെ കമാന്‍ഡറായിരുന്നു. വീ ഫെന്‍ഗെയുടെ ആദ്യത്തെ അതിഥി ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനായിരിക്കും. അടുത്ത മാസം ചൈന സന്ദര്‍ശിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചൈനയില്‍ നടക്കുന്ന ഷങ്കായി കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇരു രാജ്യങ്ങളിലെ പ്രതിനിധികളും കൂടിക്കാഴ്ച നടക്കുക. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.
Next Story

RELATED STORIES

Share it