ചൈന ഓപണ്‍: സെയ്‌നഫൈനലില്‍

ഫുസൗ (ചൈന): നിലവിലെ ചാംപ്യനും ഇന്ത്യയുടെ കിരീട പ്രതീക്ഷയുമായ സെയ്‌ന നെഹ്‌വാ ള്‍ ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു ടിക്കറ്റെടുത്തു. ആതിഥേയ താരമായ യിഹാന്‍ വാങിനെയാണ് ഇന്നലെ നടന്ന സെമിയില്‍ സെയ്‌ന നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. 21-13, 21-18 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
നേരത്തേ ഒമ്പതു തവണ തന്നെ തോല്‍പ്പിച്ചിട്ടുള്ള വാങിനെതിരേ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് സെയ്‌ന ജയവും ഫൈനല്‍ ബെര്‍ത്തും നേടിയത്. 2011ലെ ലോക ചാംപ്യനും 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവുമാണ് വാങ്.
Next Story

RELATED STORIES

Share it