Flash News

ചൈന ഓപണ്‍ : സാനിയ സഖ്യം പുറത്ത്‌



ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ നിന്ന് സാനിയ സഖ്യം പുറത്ത്. ഷുവായ് പെങിനൊപ്പം റാക്കറ്റേന്തുന്ന സാനിയ സെമിയില്‍ മാര്‍ട്ടീസ ഹിംഗ്വിസ് - ചാന്‍ യുങ് ജാന്‍ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ റൗണ്ട് 6-2 ന് പിടിച്ചെടുത്ത സാനിയ സഖ്യം മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും രണ്ടാം സെറ്റും ( 6-1) മൂന്നാം സെറ്റും (10-5) പിടിച്ചെടുത്ത ഹിംഗ്വിസ് സഖ്യം ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു.വനിതാ സിംഗിള്‍സില്‍ സിമോണ ഹാലെപും ഫൈനലില്‍ കടന്നു. ജെലീന ഒസ്തപെന്‍കോയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഹാലെപ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2, 6-4.ജയത്തോടെ വനിതാ ടെന്നിസ് റാങ്കിങില്‍ സിമോണ ഹാലെപ് ഒന്നാം സ്ഥാനത്തെത്തി.പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാലും ഫൈനലില്‍ കടന്നു. സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ യാണ് നദാല്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 4-6, 6-1.
Next Story

RELATED STORIES

Share it