Flash News

ചൈന ഓപണ്‍ : നദാലും ഹാലെപും സെമിയില്‍



ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സ്പാനിഷ് സൂപ്പര്‍ താരവും ലോക ഒന്നാം നമ്പര്‍ താരവുമായ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. വനിതാ സിംഗിള്‍സില്‍ റൊമാനിയയുടെ സിമോണ ഹാലെപും സെമിയിലേക്ക് ടിക്കറ്റെടുത്തു.—പുരുഷ സിംഗിള്‍സിലെ ആവേശ ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയുടെ ജോണ്‍ ലെസ്‌നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാലിന്റെ സെമി പ്രവേശനം. രണ്ട് സെറ്റ് നീണ്ട പോരാട്ടത്തില്‍ കരുത്ത പോരാട്ടം നടത്തിയ ശേഷമാണ് ലെസ്‌നര്‍ നദാലിന് മുന്നില്‍ കീഴടങ്ങിയത്. സ്‌കോര്‍ 64, 76.വനിതാ സിംഗിള്‍സില്‍ റഷ്യയുടെ ഡാറിയ കസത്ക്കിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ഹാലെപിന്റെ സെമി പ്രവേശനം. സ്‌കോര്‍ 6-2, 6-1.—അതേസമയം വനിതാ സിംഗിള്‍സിലെ മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്ലബിക്ക് സൂപ്പര്‍ താരം ബര്‍ബോറ സ്‌ട്രൈക്കോവ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ചെക്ക് റിപ്ലബിക്കിന്റെ തന്നെ പെട്രാ കിറ്റോവയാണ് സ്‌ട്രൈക്കോവയെ വീഴ്ത്തിയത്. സ്‌കോര്‍ 6-3, 6-4.
Next Story

RELATED STORIES

Share it