Flash News

ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: നദാലും ഷറപ്പോവയും രണ്ടാം റൗണ്ടില്‍

ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ്: നദാലും ഷറപ്പോവയും രണ്ടാം റൗണ്ടില്‍
X

ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരം റാഫേല്‍ നദാലും മരിയ ഷറപ്പോവയും രണ്ടാം റൗണ്ടില്‍. ബെയ്ജിങിലെ ഹാര്‍ഡ് കോര്‍ട്ടില്‍ ആവേശ ജയമാണ് ഇരുവരും നേടിയെടുത്തത്.
ഫ്രാന്‍സിന്റെ ലൂക്കാസ് പൗല്ലിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് നദാലിന്റെ മുന്നേറ്റം. മല്‍സരത്തിന്റെ ഒന്നാം റൗണ്ടില്‍ 4-6ന് വിജയം സ്വന്തമാക്കി പൗല്ലി ലോക ഒന്നാം നമ്പര്‍ താരമായ നദാലിനെ ഞെട്ടിച്ചെങ്കിലും രണ്ടും മൂന്നും സെറ്റ് കടുത്ത പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത് നദാല്‍ രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്‌കോര്‍ 4-6, 7-6, 7-5. പുരുഷ സിംഗിള്‍സിലെ മറ്റൊരു മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ ലിയോണാര്‍ഡോ മേയര്‍ ഇറ്റലിയുടെ പോളോ ലോറന്‍സിയെ 7-6, 5-7, 6-4 എന്ന സ്‌കോറിന് തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.
വനിതാ സിംഗിള്‍സില്‍ റഷ്യയുടെ സൂപ്പര്‍ താരം മരിയ ഷറപ്പോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റഷ്യയുടെ തന്നെ എക്തറീന മാക്കറോവയെ വീഴ്ത്തിയാണ് ഷറപ്പോവയുടെ മുന്നേറ്റം. ആദ്യ റൗണ്ട് 6-4 ന് സ്വന്തമാക്കിയ ഷറപ്പോവ 4-6ന് രണ്ടാം സെറ്റ് കൈവിട്ടു. വാശിയേറി മൂന്നാം സെറ്റില്‍ മാക്കറോവയെ 6-1ന് അനായാസം കീഴടക്കിയ ഷറപ്പോവ ടൂര്‍ണമെന്റിന്റെ റണ്ടാം റൗണ്ടിലേക്കും ടിക്കറ്റെടുത്തു.
വനിതാ സിംഗിള്‍സിലെ മറ്റ് മല്‍സരങ്ങളില്‍ റൊമാനിയയുടെ സിമോണ ഹാലപ്പും വിജയം സ്വന്തമാക്കി. സ്ലോവാക്കിയയുടെ മഗ്ദലീന റിബറിക്കോവയെയാണ് സിമോണ ഹാലപ്പ് വീഴ്ത്തിയത്. ആദ്യ റൗണ്ടില്‍ 6-1ന്റെ അനായാസം ജയം ഹാലപ്പ് നേടിയപ്പോള്‍ രണ്ടാം റൗണ്ടില്‍ 2-1 എന്ന നിലയില്‍ നില്‍ക്കെ റിബറിക്കോവ പരിക്കിനെത്തുടര്‍ന്ന് പിന്‍മാറുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്ലബിക്കിന്റെ കരോളിന പ്ലിസ്‌ക്കോവയും വിജയം കണ്ടു. ജര്‍മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്ലിസ്‌ക്കോവ മുട്ടുകുത്തിച്ചത്. സ്‌കോര്‍- 6-4, 6-4.
Next Story

RELATED STORIES

Share it