Flash News

ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റ് : ഷറപ്പോവ പുറത്ത്‌



ബെയ്ജിങ്: ചൈന ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ പുറത്ത്. റൊമേനിയയുടെ സിമോണ ഹാലപ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ തോല്‍വി വഴങ്ങിയത്. തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സിമോണ അനായാസം ഷറപ്പോവയെ വീഴ്ത്തുകയായിരുന്നു. സ്‌കോര്‍ 62, 62. ഉത്തേക വിവാദത്തില്‍ പെട്ട് വിലക്ക് നേരിട്ട് മടങ്ങിയെത്തിയ ഷറപ്പോവയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
Next Story

RELATED STORIES

Share it