Flash News

ചൈന അമേരിക്കയെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്

ചൈന അമേരിക്കയെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്
X
trump

ചിക്കാഗോ: തങ്ങളുടെ വ്യാപാരനയങ്ങളിലൂടെ ചൈന അമേരിക്കയെ ബലാല്‍സംഗം ചെയ്യുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ്് ട്രംപ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വാണിജ്യബന്ധങ്ങളില്‍ വര്‍ധിച്ചു വരുന്ന വ്യാപാരക്കമ്മിയെ ഉദ്ദേശിച്ചാണ് ട്രംപിന്റെ ആരോപണം. ചൈന ഇനിയും നമ്മുടെ രാജ്യത്തെ ബലാല്‍സംഗം ചെയ്യുന്നത് തുടരാന്‍ അനുവദിച്ചുകൂടാ; അതാണ് അവര്‍ ചെയ്തു വരുന്നത്. തങ്ങളുടെ കറന്‍സി മൂല്യത്തില്‍ ഇടപെടലുകള്‍ നടത്തി ആഗോളവിപണിയില്‍ കയറ്റുമതി മെച്ചപ്പെടുത്താനുള്ള  തന്ത്രങ്ങളിലൂടെ ചൈന വ്യാപാരരംഗത്ത്്് അമേരിക്കയെ കൊല്ലുകയാണെന്നും ട്രംപ് ആരോപിച്ചു. ചൈന അമേരിക്കയെ ബലാല്‍സംഗം ചെയ്യുന്നുവെന്ന്്് ട്രംപ് 2011ല്‍ ആരോപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ്് പ്രചാരണത്തിന് ഈ ആരോപണം ഉന്നയിക്കുന്നത്്് ആദ്യമായാണ്.
Next Story

RELATED STORIES

Share it