ചൈനീസ് സാമ്പത്തികരംഗം കടുത്ത തകര്‍ച്ചയില്‍; 25 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്

ബെയ്ജിങ്: ലോകത്തിലെ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈനീസ് സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്ക്. ആഗോള സാമ്പത്തികരംഗത്ത് ചൈന കഴിഞ്ഞ 25 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ വര്‍ഷം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനമായിരുന്നെങ്കില്‍ 2014ല്‍ അത് 7.3 ശതമാനമായിരുന്നു.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനും സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനത്തിലേക്ക് എത്തിക്കാനും നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സാമ്പത്തികരംഗം തളര്‍ച്ച നേരിടുകയാണ്. ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് ചൈനയുടേത്. തൊഴിലില്ലായ്മ പോലെയുള്ള ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്നതിനാല്‍ പലിശ നിരക്ക് കുറച്ച് തകര്‍ച്ച പിടിച്ചുനിര്‍ത്താനാണ് സാമ്പത്തിക വിദഗ്ധരുടെ ശ്രമം.
ടിയാന്‍മെന്‍ ചത്വരത്തില്‍ നടന്ന ജനാധിപത്യവാദികളുടെ പ്രക്ഷോഭം മൂലം 1990ലും ചൈനീസ് സമ്പദ്‌വ്യവസ്ഥ 3.8 ശതമാനം കുത്തനെ ഇടിഞ്ഞിരുന്നു. 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഏറ്റവും മോശം വളര്‍ച്ചയാണ് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലെ ആദ്യ മൂന്നു മാസങ്ങളില്‍ 6.1 ഇടിവാണുണ്ടായത്.
Next Story

RELATED STORIES

Share it