World

ചൈനീസ് വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍

പ്യോങ്‌യാങ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യി ഉത്തര കൊറിയയിലെത്തിയതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇരു കൊറിയകളും തമ്മിലുള്ള ഉച്ചകോടിക്കിടെ മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും ആണവ നിരായുധീകരണം നടപ്പാക്കാനും തീരുമാനിച്ചതിനു പിന്നാലെയാണ് വാങ്‌യിയുടെ സന്ദര്‍ശനം.
ജൂലൈ ആദ്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ് ഉത്തര കൊറിയ സന്ദര്‍ശിക്കുന്നതും സംബന്ധിച്ചും വാങ്‌യി ചര്‍ച്ച നടത്തും. 2007ന് ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്്. ഉത്തര കൊറിയന്‍ തലസ്ഥാനമായ  പ്യോങ്‌യാങിലെത്തിയ വാങ്‌യിയെ വിദേശ കാര്യസഹമന്ത്രി റി കില്‍ സങ് സ്വീകരിച്ചു.
ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോയുടെ ക്ഷണ പ്രകാരമാണ് വാങിന്റെ  സന്ദര്‍ശനമെന്ന്് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉത്തരകൊറിയയുടെ പ്രധാനപ്പെട്ട സാമ്പത്തിക-രാഷ്ട്രീയ സഖ്യ കക്ഷിയാണ് ചൈന. എന്നാല്‍, ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ചൈനയും നടപ്പാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.  ബന്ധം മെച്ചപ്പെടുത്താനാണ് വാങിന്റെ സന്ദര്‍ശനം.
Next Story

RELATED STORIES

Share it