Second edit

ചൈനീസ് മതിലിനപ്പുറം

ചൈനീസ് മതിലിനപ്പുറംചനയിലെ വൃത്താന്തങ്ങള്‍ അറിയുകയെന്നത് അത്ര എളുപ്പമല്ല. പണ്ടുമുതലേ ചൈനക്കാര്‍ തങ്ങളുടെ ആഭ്യന്തരകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നവരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലാവട്ടെ സ്വതന്ത്ര മാധ്യമങ്ങളൊന്നും അനുവദിക്കപ്പെടുകയുമില്ല.
അതിനാല്‍ ചൈനയില്‍ എന്തു നടക്കുന്നു എന്നത് മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ കേള്‍ക്കുന്നത് ചൈനീസ് ഭരണകൂടത്തിലെ ഏറ്റവും പ്രമുഖരായ രണ്ടു നേതാക്കള്‍ തമ്മില്‍ അധികാര വടംവലിയാണെന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റുമായ സി ജിന്‍പിങ് ഒരുവശത്ത്; മറുവശത്ത് പ്രധാനമന്ത്രിയും സീനിയര്‍ നേതാവുമായ ലി കെക്വിയാങ്.
ജിന്‍പിങ് പരമോന്നത പദവിയില്‍ എത്തിയത് മൂന്നുവര്‍ഷം മുമ്പാണ്. അതിനുശേഷം പാര്‍ട്ടിയിലും ഭരണകൂടത്തിലും അദ്ദേഹം പിടിമുറുക്കി. അഴിമതിക്കെതിരായ കുരിശുയുദ്ധത്തിന്റെ പേരില്‍ ആയിരക്കണക്കിനു പേരെ തടവിലാക്കി. ഈ കൂട്ടത്തില്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലെയും സായുധസേനയിലെയും പ്രമുഖരും ഉള്‍പ്പെടും. ജിന്‍പിങ് അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തികമേഖലയുടെ നിയന്ത്രണം നേരത്തേ പ്രധാനമന്ത്രിക്കായിരുന്നു. ഇപ്പോള്‍ അതും പ്രസിഡന്റ് നേരിട്ട് കൈകാര്യം ചെയ്യുകയാണ്. ഇത് കെക്വിയാങിനെ പ്രകോപിതനാക്കിയെന്നാണു കേള്‍വി. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും തൊട്ടരികില്‍ ഇരുന്നിട്ടുപോലും പരസ്പരം അഭിവാദ്യം ചെയ്യുകപോലും ഉണ്ടായില്ലത്രെ.
Next Story

RELATED STORIES

Share it