World

ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് യുഎന്‍ അംഗങ്ങള്‍ക്ക് ക്ഷണം

ബെയ്ജിങ്: 2022ല്‍ പ്രവര്‍ത്തന സജ്ജമാവുന്ന ബഹിരാകാശ നിലയത്തിലേക്കു യുഎന്‍ അംഗങ്ങളെ ചൈന സ്വാഗതം ചെയ്തു. ബഹിരാകാശ നിലയം ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ എല്ലാ യുഎന്‍ അംഗരാജ്യങ്ങളെയും ചൈന ക്ഷണിച്ചിരിക്കുകയാണ്. ചൈന സ്‌പേസ് സ്റ്റേഷന്‍ (സിഎസ്എസ്) 2019ലാണു വിക്ഷേപിക്കുക.
2022ഓടു കൂടി പ്രവര്‍ത്തനസജ്ജമാവുമെന്നാണ് കരുതുന്നത്. എല്ലാ യുഎന്‍ അംഗങ്ങളെയും സഹകരിപ്പിച്ചിട്ടുള്ള ആദ്യ ബഹിരാകാശ നിലയമായിരിക്കുമെന്നു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ബഹിരാകാശ നിലയത്തിന്റെ പണിപ്പുരയിലാണു ചൈന. നിലവില്‍ ഭ്രമണപഥത്തിലുള്ള റഷ്യയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയമായ മിറിന് ചൈനയുടെ ബഹിരാകാശ നിലയം എതിരാളിയാവുമെന്നാണു കരുതുന്നത്.
ശാസ്ത്ര നിരീക്ഷകരുടെ അഭിപ്രായത്തില്‍ 2024ഓടുകൂടി റഷ്യയുടെ മിറിന്റെ പ്രവര്‍ത്തന കാലയളവു തീരുന്നതോടെ ചൈനയുടെ ബഹിരാകാശ നിലയമായിരിക്കും ഭ്രമണപഥത്തിലുണ്ടാവുക.
Next Story

RELATED STORIES

Share it