Flash News

ചൈനീസ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷ : പാകിസ്താന്‍

ചൈനീസ് പൗരന്‍മാര്‍ക്ക് കൂടുതല്‍ സുരക്ഷ : പാകിസ്താന്‍
X


ഇസ്്‌ലാമാബാദ്: ബലൂചിസ്താനില്‍ ചൈനീസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കും പാകിസ്താനുമിടയില്‍ ഉടലെടുത്ത വിടവ് നികത്താന്‍ പാകിസ്താന്‍ ഒരുങ്ങുന്നു. രാജ്യത്ത് ചൈനീസ് പൗരന്‍മാര്‍ക്ക് വന്‍ സുരക്ഷ നല്‍കാനൊരുങ്ങുകയാണ് പാകിസ്താന്‍. വിദേശ പൗരന്‍മാരുടെ സുരക്ഷയ്ക്കായി 4200ഓളം സൈനികരെ അണിനിരത്തുമെന്ന് ഖൈബര്‍ പക്തുക്വ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അസ്താനയില്‍ നടന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രിമായുള്ള കൂടിക്കാഴ്ച ചൈനീസ് പ്രസിഡന്റ് ഒഴിവാക്കിയിരുന്നു. ക്വറ്റയില്‍നിന്ന് രണ്ട് ചൈനീസ് പൗരന്‍മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഷി ജിന്‍ പെങ് കൂടിക്കാഴ്ച ഒഴിവാക്കിയതെന്നാണ് സൂചന.
Next Story

RELATED STORIES

Share it