World

ചൈനീസ് പെണ്‍കുട്ടിക്ക് നാലു കിഡ്‌നികള്‍

ബെയ്ജിങ്: 17കാരിയായ ചൈനീസ് പെണ്‍കുട്ടിക്കു നാലു കിഡ്‌നികളുള്ളതായി കണ്ടെത്തി. പുറംവേദനയെത്തുടര്‍ന്ന് ചികില്‍സയ്‌ക്കെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് സിയാവോലിന്‍ എന്ന പെണ്‍കുട്ടിക്ക് നാലു കിഡ്‌നിയുള്ളതായി കണ്ടെത്തിയത്.
അധികം വരുന്ന രണ്ടു കിഡ്‌നികള്‍ കൊണ്ടു പെണ്‍കുട്ടിക്ക് പറയത്തക്ക ബുദ്ധിമുട്ടുകളൊന്നുമില്ല. സിയാവോലിന്‍ കുട്ടിക്കാലത്തും പൂര്‍ണ ആരോഗ്യവതിയായിരുന്നെന്ന് ഔദ്യോഗിക പത്രമായ പീപ്പിള്‍സ് ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. റെനല്‍ ഡ്യൂപ്ലെക്‌സ് മോണ്‍സ്‌ട്രോസിറ്റി എന്ന അസുഖമാണിതെന്ന് കുട്ടിയെ ചികില്‍സിക്കുന്ന ഡോക്ടര്‍ അറിയിച്ചു. ഈ അസുഖം ബാധിക്കുന്ന 1500ല്‍ ഒരാള്‍ക്കു മാത്രമേ മരണം സംഭവിക്കൂ എന്നും അസുഖം ബാധിച്ച ഭൂരിഭാഗം പേരും തങ്ങള്‍ക്കു നാലു കിഡ്‌നികളുള്ളതായി അറിയാതെ പോവാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
അധികമുള്ള കിഡ്‌നികള്‍ കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. എന്നാല്‍, ഇവ നീക്കം ചെയ്യുക ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it