ചൈനീസ് തടങ്കല്‍ ഹോങ്കോങിലെ പുസ്തകവ്യാപാരി തിരിച്ചെത്തി

ഹോങ്കോങ്: ചൈനീസ് നേതാക്കളെ വിമര്‍ശിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കാണാതായ ഹോങ്കോങിലെ പുസ്തകവ്യാപാരികളില്‍ നാലാമന്‍ തിരിച്ചെത്തി. ആറുമാസം മുമ്പായിരുന്നു ഇയാളെ കാണാതായത്. കേസ്വേ ബേ ബുക്‌ഷോപ്പ് എന്ന സ്ഥാപനത്തില്‍ നിന്നുള്ള അഞ്ച് പേരെയായിരുന്നു കാണാതായത്.

ഇവര്‍ ചൈനയില്‍ പോലിസ് കസ്റ്റഡിയിലുള്ളതായി പിന്നീട് വിവരം ലഭിച്ചിരുന്നു. ഇതില്‍ ലാം വിങ് കീ എന്ന പുസ്തക വ്യാപാരിയാണ് ഇന്നലെ തിരിച്ചെത്തിയതെന്ന് ഹോങ്കോങ് പോലിസ് അറിയിച്ചു. തന്നെ കാണാതായ കേസ് റദ്ദാക്കണമെന്നും തനിക്ക് ഹോങ്കോങ് സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും വേണ്ടെന്നും ഇയാള്‍ പറഞ്ഞതായി പോലിസ് അറിയിച്ചു. തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും ഇയാള്‍ വിസമ്മതിച്ചു.
ഗ്വി മിന്‍ഹായ് എന്ന അഞ്ചാമത്തെ പുസ്തകവ്യാപാരി ഇപ്പോഴും ചൈനയില്‍ തടവിലാണ്. ചൈനയില്‍ നിരോധിച്ച പുസ്തകം നിയമവിരുദ്ധമായി വില്‍പന നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ തടവിലിട്ടിരുന്നത്.
Next Story

RELATED STORIES

Share it