ചൈനീസ് ഗ്രാന്റ്പ്രീ: റോസ്ബര്‍ഗിന് കിരീടം

ഷാങ്ഹായ്: ഫോര്‍മുലവണ്ണിന്റെ പുതിയ സീസണില്‍ മെഴ്‌സിഡസിന്റെ ജര്‍മന്‍ ഡ്രൈവര്‍ നികോ റോസ്ബര്‍ഗ് അവിസ്മരണീയ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന സീസണിലെ മൂന്നാം ഗ്രാന്റ്പ്രിക്‌സായ ചൈനീസ് ഗ്രാന്റ്പ്രീയിലും റോസ്ബര്‍ഗ് കിരീടം ചൂടി.
പോള്‍ പൊസിഷന്‍ ലഭിച്ച റോസ്ബര്‍ഗ് ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയാണ് തുടര്‍ച്ചയായ മൂന്നാം റേസിലും വെന്നിക്കൊടി നാട്ടിയത്. റെഡ്ബുള്ളിന്റെ ഡാനില്‍ ക്യാറ്റിനാണ് മൂന്നാം സ്ഥാനം.
നിലവിലെ ലോക ചാംപ്യനും മെഴ്‌സിഡസ് ഡ്രൈവറുമായ ലൂയിസ് ഹാമില്‍റ്റണ്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Next Story

RELATED STORIES

Share it