kannur local

ചൈനാക്ലേ തൊഴിലാളികള്‍ രാപ്പകല്‍ സത്യഗ്രഹ സമരം തുടങ്ങി

കണ്ണൂര്‍: അടച്ചുപൂട്ടിയ മാടായിയിലെ കേരള ക്ലെസ് ആന്റ് സിറാമിക് (ചൈനാക്ലേ) ഫാക്ടറി തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ രാപ്പകല്‍ സത്യാഗ്രഹ സമരം തുടങ്ങി. സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.
ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി രാമകൃഷ്ണന്‍, താവം ബാലകൃഷ്ണന്‍, ഇ രാമചന്ദ്രന്‍, ഐ വി ശിവരാമന്‍, എം കുഞ്ഞമ്പു സംസാരിച്ചു. തൊഴിലാളികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും വേതനം നല്‍കുമെന്നും വകുപ്പ് മന്ത്രി പലതവണ യൂനിയന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണു സത്യഗ്രഹ സമരം തുടങ്ങിയിരിക്കുന്നതെന്നു സംയുക്തസമരസമിതി നേതാക്കള്‍ പറഞ്ഞു.
പ്രശ്‌നത്തിനു പരിഹാരം കാണുന്നതുവരെ സമരം തുടരും. മാടായി യൂനിറ്റില്‍ 113 തൊഴിലാളികളാണു ജോലിചെയ്തിരുന്നത്. 2015 ജൂണ്‍ ഒമ്പതിനാണു ഫാക്ടറി അടച്ചുപൂട്ടിയത്.
Next Story

RELATED STORIES

Share it