ചൈനയുടെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യ വിസ നിഷേധിച്ചെന്ന് സാമൂഹിക പ്രവര്‍ത്തക

ന്യൂയോര്‍ക്ക്: വിസ നിഷേധിച്ച നടപടിയില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി ചൈനീസ് സാമൂഹിക പ്രവര്‍ത്തക ലു ജിഗ്വ. ചൈനയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്നാണ് ഇന്ത്യ തനിക്ക് വിസ നിഷേധിച്ചതെന്ന കാര്യത്തില്‍ 100 ശതമാനം ഉറപ്പുണ്ടെന്ന് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജിഗ്വ പറഞ്ഞു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കു യാത്ര പുറപ്പെടാനിരിക്കവെയാണ് ഇന്ത്യ വിസ നിഷേധിച്ചതായി അറിയിപ്പു വരുന്നത്. ചൈന കഴിഞ്ഞാല്‍ ഇന്ത്യ മാത്രമാണ് തന്റെ പ്രവേശനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുള്ള രാജ്യമെന്നും അവര്‍ പറഞ്ഞു. ടിയാന്‍െമന്‍ ചത്വരത്തിലെ പ്രതിഷേധത്തില്‍ പങ്കാളിയായ ജിന്‍ഘുവ യുഎസ് പാസ്‌പോര്‍ട്ടിനുടമയാണ്.
Next Story

RELATED STORIES

Share it