Flash News

ചൈനയുടെ 'വണ്‍ റോഡ് വണ്‍ ബെല്‍റ്റി'നെതിരേ യുഎസ്‌



വാഷിങ്ടണ്‍: ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെന്നു വിളിക്കപ്പെടുന്ന വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പാതയ്‌ക്കെതിരായ ഇന്ത്യന്‍ നിലപാടിനെ അനുകൂലിച്ച് യുഎസ്. പാത കടന്നു പോവുന്നത് പ്രശ്‌നബാധിത പ്രദേശങ്ങളിലൂടെയാണെന്ന് ട്രംപ് ഭരണകൂടം. ചൈനയുടെ അഭിമാന പദ്ധതിയാണ് വണ്‍ റോഡ്, വണ്‍ ബെല്‍റ്റ്. 6000 കോടി ഡോളര്‍ ചെലവഴിച്ചാണു പാത നിര്‍മാണം. പാക് അധീന കശ്മീരിലൂടെയാണ് റോഡ് കടന്നുപോവുന്നതെന്നതിനാല്‍ പദ്ധതിക്ക് എതിരായാണ് ഇന്ത്യയുടെ നിലപാട്.കഴിഞ്ഞ മെയില്‍ ബെല്‍റ്റ് ആന്റ് റോഡ് ഫോറത്തില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയിരുന്നു.  കഴിഞ്ഞയാഴ്ച ഇന്ത്യയിലെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ഇന്ത്യയുടെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം യുഎസില്‍ തിരിച്ചെത്തിയ ജിം മാറ്റിസ് സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റിക്ക് മുമ്പിലാണു തന്റെ നിലപാട് അറിയിച്ചത്.
Next Story

RELATED STORIES

Share it