World

ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ പിന്തുണയ്ക്കാതെ ഇന്ത്യ

ക്വിങ്ദാവോ: ചൈന മുന്‍കൈയെടുത്തു നടപ്പാക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയെ പിന്തുണയ്ക്കാതെ ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ ചൈനയുടെ സ്വപ്‌നപദ്ധതിയില്‍ ഒപ്പിടാന്‍ തയ്യാറാവാ—തിരുന്ന ഏക രാജ്യ—മായിരുന്നു ഇന്ത്യ. അതേസമയം ഇന്ത്യ ഒഴികെ എസ്‌സിഒയിലെ മറ്റ് ഏഴംഗ രാജ്യങ്ങളായ  റഷ്യ, പാകിസ്താന്‍, കസാഖിസ്താന്‍, ഉസ്‌ബെകിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്‌സ്താന്‍ എന്നിവ  ചൈനയ്ക്കു പൂര്‍ണ പിന്തുണ നല്‍കി.
അയല്‍രാജ്യങ്ങളും എസ്‌സിഒ രാജ്യങ്ങളുമായും ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്നും എന്നാല്‍ രാജ്യങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും മാനിച്ചുകൊണ്ടാവണം ഇതെന്നും ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ പേരെടുത്തു പറയാതെ മോദി വ്യക്തമാക്കി. ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍പ്പെട്ട ചൈന-പാക് സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പാണ് പദ്ധതിയോട് മുഖം തിരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ചൈന-പാക് സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരില്‍ കൂടി കടന്നുപോവുന്നതാണ് ഇന്ത്യയുടെ എതിര്‍പ്പിനു കാരണം. രാജ്യത്തിന്റെ പരമാധികാരത്തെ പരിഗണിക്കാത്ത പദ്ധതിയെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യയുടെ വാദം.  അഫ്ഗാനിസ്താനില്‍ സംയുക്തമായി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ കൈകോര്‍ക്കാനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it