Flash News

ചൈനയില്‍ സൈബര്‍ ആക്രമണ മുന്നറിയിപ്പ്



ബെയ്ജിങ്: വാനാ ക്രൈക്കു സമാനമായ റാന്‍സം വെയര്‍ ആക്രമണത്തിനു സാധ്യതയുള്ളതായി ചൈനയിലെ വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. യുഐഡബ്ല്യുഐഎക്‌സ് എന്ന മാല്‍വെയര്‍ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളെ ബാധിക്കാന്‍ സാധ്യതയുള്ളതായി ചൈനയുടെ ദേശീയ കംപ്യൂട്ടര്‍ വൈറസ് അടിയന്തര പ്രതിരോധ കേന്ദ്രം ( സിവിഇആര്‍സി) അറിയിച്ചു. മാല്‍വെയര്‍ ബാധിക്കാതിരിക്കാന്‍ വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പും സുരക്ഷാ പാച്ചും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സിവിഇആര്‍സിയുടെ സന്ദേശത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it