ചൈനയില്‍ സെമിത്തേരികള്‍ ലാഭകരമായ വ്യവസായം

ബെയ്ജിങ്ങ്: ചൈനയില്‍ സെമിത്തേരികള്‍ നടത്തുന്നത് ലാഭകരമായ കച്ചവടമാവുന്നു. ജനസാന്ദ്രത കാരണം ബെയ്ജിങ്ങ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ സെമിത്തേരികളില്‍ പരിധിയിലധികം മൃതദേഹങ്ങളാണ് സംസ്‌കരിക്കുന്നത്. ഇതിനനുസരിച്ച് ഇവിടങ്ങളില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള ചെലവു വര്‍ധിക്കുന്നതായും ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 80211 യുവാനാണ്(ഏതാണ്ട് എട്ട് ലക്ഷം രൂപ) സംസ്‌കാരച്ചടങ്ങുകള്‍ക്കായി സെമിത്തേരികള്‍ ഈടാക്കുന്നത്. 2015ല്‍ പല സെമിത്തേരികള്‍ക്കും ലാഭത്തില്‍ 80 ശതമാനത്തിലധികം വര്‍ധനവുണ്ടായെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it