ചൈനയില്‍ മാവോയുടെ ഭീമന്‍ പ്രതിമ സ്ഥാപിച്ചു

ബെയ്ജിങ്: മരിച്ച് 40 വര്‍ഷത്തിനു ശേഷം മുന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ മാവോ സെ തുങിന്റെ ഭീമന്‍ സുവര്‍ണ പ്രതിമ ചൈനയില്‍ സ്ഥാപിച്ചു.
37 മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റും സ്റ്റീലും ഉപയോഗിച്ചുണ്ടാക്കിയ സ്വര്‍ണംപൂശിയ പ്രതിമയാണ് അനാച്ഛാദനം ചെയ്തിരിക്കുന്നത്.
പ്രതിമ നിര്‍മാണത്തിനായി വ്യവസായികള്‍ 30 ലക്ഷം യുവാന്‍ (460,000 ഡോളര്‍) ചെലവഴിച്ചതായാണ് റിപോര്‍ട്ട്. ചില ഗ്രാമവാസികളും പദ്ധതിക്കായി സംഭാവന നല്‍കിയിട്ടുണ്ടെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു. ഹെനാന്‍ പ്രവിശ്യയിലെ തോങ്ഷുവില്‍ സ്ഥിതി ചെയ്യുന്ന കൈഫെങ് നഗരത്തിലെ കൃഷിഭൂമിയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 1950കളില്‍ മാവോയുടെ നയങ്ങള്‍ കാരണം ക്ഷാമം നേരിടുകയും ദശലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്ത പ്രവിശ്യയാണ് ഇത്.
മാവോയുടെ നയങ്ങള്‍ നിരവധി മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ചൈനയില്‍ നിരവധി പേരാണ് ആരോപിക്കുന്നത്. പ്രസിഡന്റ് സി ജിന്‍ പിങും മാവോയുടെ നയങ്ങളെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മാവോ മരണമടഞ്ഞ് 40 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതിമ സ്ഥാപിക്കുന്നത്.
Next Story

RELATED STORIES

Share it