Flash News

ചൈനയില്‍ ഭൂചലനം ; എട്ടു മരണം



ബെയ്ജിങ്: പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയോടെ ഷിന്‍ജിയാങ് മേഖലയിലെ തക്‌സ്‌കോര്‍ഗന്‍ ഗ്രാമത്തിലായിരുന്നു റിക്ടര്‍ സ്‌കെയിലില്‍  5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ജനസാന്ദ്രത കൂടിയ മേഖലയിലായിരുന്നു ഭൂകമ്പം. 180ലധികം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. നിരവധി കെട്ടിടങ്ങള്‍ തകരുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it