ചൈനയില്‍ 'ഭീകരവിരുദ്ധ' നിയമം പാസാക്കി

ബെയ്ജിങ്: ഏറെ വിവാദമായ ഭീകരവിരുദ്ധ നിയമം ചൈനയില്‍ പാസാക്കി. രാജ്യത്തിനു നേരെ വര്‍ധിച്ചു വരുന്ന സുരക്ഷാഭീഷണി നേരിടുന്നതിന്റെ ഭാഗമായാണ് പുതിയ നിയമമെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ ഭീകരവിരുദ്ധ ഏജന്‍സിക്കു രൂപം നല്‍കുകയും സൈന്യത്തിനു പ്രത്യേക അധികാരം നല്‍കുന്നതുമായിരിക്കും പുതിയ നിയമം. അതേസമയം, നിയമം വളരെ ബൃഹത്തായതാണെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരേയും വിമതര്‍ക്കെതിരേയും സര്‍ക്കാര്‍ നിയമത്തെ ആയുധമാക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷര്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിന്‍ജിയാങ് പ്രവിശ്യയിലുണ്ടായ സായുധാക്രമണങ്ങള്‍ക്കു പിന്നില്‍ മുസ്‌ലിം ന്യൂനപക്ഷമായ വൈഗൂറുകളാണെന്ന് ചൈന ആരോപിക്കുന്നുണ്ട്.
വ്യക്തികളുടെ സ്വകാര്യസംഭാഷണങ്ങള്‍ പരിശോധിക്കുന്നതിനും പുതിയ നിയമപ്രകാരം അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.
Next Story

RELATED STORIES

Share it