World

ചൈനയില്‍ ബസ്സിനു തീപിടിച്ച് 35 മരണം; 21 പേര്‍ക്ക് പരിക്ക്

ബെയ്ജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ടൂറിസ്റ്റ് ബസ്സിനു തീപിടിച്ച് 35 പേര്‍ കൊല്ലപ്പെട്ടു. 56 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ്സ് നിയന്ത്രണംവിട്ട് റോഡിന്നരികിലെ ഇരുമ്പുവേലികളിലിടിച്ച് തീപിടിക്കുകയായിരുന്നെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.
പരിക്കേറ്റ 21 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ് ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു. എണ്ണടാങ്കിലെ ചോര്‍ച്ചയെത്തുടര്‍ന്നാവാം അപകടത്തില്‍പ്പെട്ട ബസ്സ് കത്തിയതെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it