ചൈനയില്‍ കല്‍ക്കരി ഖനിയില്‍ അഗ്നിബാധ; 21 മരണം

ബെയ്ജിങ്: വടക്കുകിഴക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അഗ്നിബാധയില്‍ 21 പേര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു. ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ ജിക്‌സി നഗരത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖനിയില്‍ വെള്ളിയാഴ്ചയാണ് തീപ്പിടിത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. അപകടസമയത്ത് ഭൂമിക്കടിയില്‍ 38 തൊഴിലാളികള്‍ ഉണ്ടായിരുന്നതായും 16 പേരെ രക്ഷപ്പെടുത്തിെയന്നും തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. ഖനിയപകടങ്ങള്‍ക്ക് കുപ്രസിദ്ധമായ ചൈനയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ലിയോനിങ് പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തില്‍ 24 പേര്‍ മരിക്കുകയും 54 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it