ചൈനയില്‍ കനത്ത പുകമഞ്ഞ്; 50 നഗരങ്ങളില്‍ ജാഗ്രതാനിര്‍ദേശം

ബെയ്ജിങ്: ചൈനയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് 50 നഗരങ്ങളില്‍ മലിനീകരണ മുന്നറിയിപ്പ്. 10 നഗരങ്ങളില്‍ റെഡ്അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ അഞ്ചു നഗരങ്ങള്‍ പുതുതായി പുകമഞ്ഞു ബാധിച്ചവയാണ്. 10 കോടി ജനങ്ങള്‍ക്ക് വീടുകളില്‍നിന്നു പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നാണ് പുകമഞ്ഞ് പടര്‍ന്നിരിക്കുന്നത്. ഈ മാസം ഇതു നാലാംതവണയാണ് രാജ്യത്ത് പുകമഞ്ഞ് രൂക്ഷമാവുന്നത്. അതേസമയം, 96 ദശലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന കിഴക്കന്‍ പ്രവിശ്യയായ ഷാന്‍ഡോങില്‍ ഇതുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നതെന്ന് പ്രവിശ്യാവൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് മുഴുവന്‍ പ്രവിശ്യകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. വ്യാവസായികനഗരമായ ടിയാന്‍ജിനും റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചവയില്‍ ഉള്‍പ്പെടും.
റെഡ്അലര്‍ട്ടിനെ തുടര്‍ന്ന് ഫാക്ടറികള്‍ അടച്ചുപൂട്ടാനും പകുതിയിലധികം സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it