World

ചൈനയില്‍ അക്രമിയുടെ കുത്തേറ്റ് 11 പേര്‍ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ശേഷം അക്രമി പുറത്തിറങ്ങി 11 പേരെ കുത്തിക്കൊന്നു. ആക്രമണത്തില്‍ 44 പേര്‍ക്കു പരിക്കേറ്റു. ക്രിമിനല്‍ക്കുറ്റത്തിന് നേരത്തെ ശിക്ഷിക്കപ്പെട്ടയാളാണ് അക്രമിയെന്നും ശിക്ഷ ലഭിച്ചതില്‍ പ്രതികാരം ചെയ്യാനാണ് ഇയാള്‍ ആള്‍ക്കൂട്ടത്തിനു നേരെ ആക്രമണം നടത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹുനാന്‍ പ്രവശ്യയിലെ ഹെങ്ഹാമിലെ മിഷിയി നഗരത്തി—ലാണു സംഭവം. അക്രമിയുടെ പേര് യാങ് എന്നാണു വിവരം. അക്രമിയെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കാറില്‍ അക്രമി മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നു പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. കൈയില്‍ കത്തിയുമായി കാറില്‍ നിന്നു പുറത്തിറങ്ങി ആളുകളെ കുത്തുകയായിരുന്നെന്നും പറയുന്നു.അക്രമി കുറ്റവാളിയാണെന്നും ലഹരിമരുന്നു വില്‍പന, മോഷണം, ആളുകളെ ആക്രമിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കു നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നെന്നും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it