ചൈനയില്‍നിന്നുള്ള പാലിന് ഇന്ത്യയില്‍ നിരോധനം; ചില മൊബൈല്‍ ഫോണുകള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: ഗുണമേന്മയും സുരക്ഷാ കോഡുകളും പിന്തുടരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാല്‍, പാലുല്‍പന്നങ്ങള്‍, ചില ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍, മറ്റു ചില ഉപകരണങ്ങളും ഇന്ത്യയില്‍ നിരോധിച്ചു.
ഇവിടെനിന്നും ഇറക്കുമതി ചെയ്യുന്ന പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഗുണനിലവാരം അംഗീകരിക്കാനാവില്ലെന്ന് ലോക്‌സഭയില്‍ വാണിജ്യസഹമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു.
ചൈനയില്‍ ഉല്‍പാദിപ്പിക്കുന്ന ചില ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു നിര്‍മിക്കുന്നതെന്നും ഇതു വലിയ സുരക്ഷാ വീഴ്ചയ്ക്കു കാരണമാവുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, ചൈനയില്‍ നിര്‍മിക്കുന്ന ചില ഉരുക്ക് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു രാജ്യത്തുനിന്നുള്ള മുഴുവന്‍ ഇറക്കുമതിയും നിരോധിക്കുന്നത് അസാധ്യമാണെങ്കിലും അന്താരാഷ്ട്ര വാണിജ്യ നിയമങ്ങള്‍ക്കു വിരുദ്ധമായവ വിലക്കുന്നതില്‍ തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു. 2015-16 കാലയളവില്‍ ചൈനയുമായുള്ള വ്യാപാരം 65.16 ശതലക്ഷം ഡോളറിനു മുകളിലായിരുന്നുവെന്നു മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it