World

ചൈനയിലേക്കുള്ള സൈനികേതര ആണവ കയറ്റുമതികള്‍ക്ക് യുഎസിന്റെ നിയന്ത്രണം

വാഷിങ്ടണ്‍: ചൈനയിലേക്കുള്ള സൈനികേതര ആണവ കയറ്റുമതികള്‍ക്കു ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യുഎസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ നിലപാട് കടുപ്പിച്ച്, അമേരിക്കക്കാരെല്ലാം വിഡ്ഢികളാണെന്ന് ചൈന കരുതരുതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം.
ചൈനയിലേക്ക് ആണവ സാങ്കേതികവിദ്യകള്‍ കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് യുഎസ് ഊര്‍ജവകുപ്പ് അറിയിച്ചു.
യുഎസ്-ചൈനാ ആണവ സഹകരണ ധാരണയിലൂടെ അല്ലാതെ ചൈന ആണവ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നുവെന്ന ദേശീയ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്.
ചൈനയിലേക്കുള്ള കയറ്റുമതി അവസാനിപ്പിക്കില്ല. അതേസമയം ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ജനറല്‍ പവര്‍ കോര്‍പറേഷന് പുതിയ ലൈസന്‍സുകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഊര്‍ജ വിഭാഗം സെക്രട്ടറി റിക് പെറി അറിയിച്ചു.

Next Story

RELATED STORIES

Share it