ചൈനക്കെതിരേ ഇന്ത്യ-യുഎസ് സംയുക്ത നീക്കം

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് നാവികസേനയുടെ മുങ്ങിക്കപ്പലുകള്‍ സ്ഥാനമുറപ്പിച്ചതോടെ അതിനെ നേരിടാന്‍ ഇന്ത്യയും അമേരിക്കയും സംയുക്ത നീക്കത്തിനു തയ്യാറെടുക്കുന്നു. മൂന്നുമാസം കൂടുമ്പോള്‍ ശരാശരി നാലുതവണ ചൈനീസ് മുങ്ങിക്കപ്പലുകള്‍ എത്താറുണ്ടെന്നും ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കടുത്താണ് ചില മുങ്ങിക്കപ്പലുകളെ കണ്ടതെന്നും ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും നാവികസേനാ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it