ernakulam local

ചൈനക്കാരന് ദൈവസ്മരണ പകര്‍ന്ന് ഇഫ്താര്‍ വിരുന്ന്



അബ്ദുല്‍ ഖാദര്‍ പേരയില്‍

ആലുവ: യാദൃശ്ചികമായി വിരുന്നിനെത്തിയ ചൈനക്കാരന് മുസ്്‌ലിം പള്ളിയിലെ ഇഫ്താര്‍ വിരുന്ന് കണ്‍കുളിര്‍മയായി. ആലുവ തോട്ടക്കാട്ടുകര ബദറുല്‍ ഹുദ മസ്ജിദിലെ നോമ്പുതുറക്കാണ് ഇന്നലെ ചൈനക്കാരനായ ഹോം യൂ മിംഗ് ലാസര്‍ വിരുന്നുകാരനായത്. ആലുവയിലെ  സ്ഥാപനത്തിലെത്തിയപ്പോഴാണ് ഇദ്ദേഹം പള്ളിയിലെ നോമ്പുതുറയിലും പങ്കെടുത്തത്. രുചിയൂറുന്ന ജീരകക്കഞ്ഞിയും സമൂസയും ചായയും ചൈനക്കാരന് ഹൃദ്യമായി. ജീരക കഞ്ഞി ഏറെ രുചിയോടെ കഴിച്ച ഇദ്ദേഹം താന്‍ കഴിച്ച രുചിയേറിയ വിഭവങ്ങളിലൊന്നാണിതെന്ന് പറഞ്ഞു. പിന്നീട് ജീരക കഞ്ഞിയുണ്ടാക്കുന്നതിന്റെ രഹസ്യങ്ങളും ഇദ്ദേഹം ചോദിച്ചറിഞ്ഞു. തന്റെ രാജ്യത്തെ ഇതു പോലുള്ള രുചികരമായ ചോ എന്ന വിഭവവും ഇദ്ദേഹം പരിചയപ്പെടുത്തി. രുചികരമായ ഈ വിഭവങ്ങളേക്കാള്‍ തനിക്കേറെ ഇഷ്ടമായത് വൃതം അനുഷ്ടിച്ച നിങ്ങളുടെ ഈ ക്ഷമയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. ഒരു തിരക്കും കാണിക്കാതെ വിശ്വാസികള്‍ നോമ്പുതുറക്ക് തയ്യാറായി ഇരുന്നതും നിശബ്ദതയോടെ നോമ്പുതുറ പൂര്‍ത്തിയാക്കിയതും ചൈനക്കാരന് സന്തോഷം നല്‍കി. പിന്നീട് ഇസ്്‌ലാമിലെ നോമ്പിനെക്കുറിച്ചും മതനിഷ്ഠകളെക്കുറിച്ചും ചോദിച്ചറിഞ്ഞ ശേഷം തന്റെ ഭാഷയില്‍ സലാം പറഞ്ഞാണ് ഇദ്ദേഹം യാത്രയായത്.
Next Story

RELATED STORIES

Share it